എ സി മിലാന് 11 വർഷത്തിന് ശേഷം ആദ്യ സീരി എ കിരീടം

സീസണിന്റെ അവസാന ദിനമായ ഞായറാഴ്ച സാസുവോലോയിൽ നടന്ന മത്സരത്തിൽ എസി മിലാൻ 3-0 എന്ന ആധികാരീക വിജയത്തോടെ സീരി എ ജേതാക്കളായത്.

എ സി മിലാന് 11 വർഷത്തിന് ശേഷം ആദ്യ സീരി എ കിരീടം

സീരി എ കിരീടം സ്വന്തമാക്കി എ സി മിലാൻ.തങ്ങളുടെ സിറ്റി എതിരാളികയായ ഇന്ററിനെതിരെ രണ്ട് പോയിന്റിന്റെ വ്യത്യാസത്തിൽ 11 വർഷത്തിനു ശേഷം എ സി മിലാൻ ആദ്യത്തെ സ്‌കുഡെറ്റോ സ്വന്തമാക്കിയത്.

സീസണിന്റെ അവസാന ദിനമായ ഞായറാഴ്ച സാസുവോലോയിൽ നടന്ന മത്സരത്തിൽ എസി മിലാൻ 3-0 എന്ന ആധികാരീക വിജയത്തോടെ സീരി എ ജേതാക്കളായത്.

മിലാൻ തങ്ങളുടെ സിറ്റി എതിരാളിയായ ഇന്ററിനെക്കാൾ രണ്ട് പോയിന്റിന്റെ വ്യത്യാസത്തിൽ  11 വർഷത്തിനിടയിലെ ആദ്യത്തെ സ്‌കുഡെറ്റോയും  19-ാം കിരീടവും സ്വന്തമാക്കി.

ഒലിവിയർ ജിറൗഡിന്റെ ഇരട്ട ഗോളുകളും ഫ്രാങ്ക് കെസിയ നേടിയ ഒരു ഗോളിന്റെയും മികവിലാണ് എ സി മിലാൻ കിരീടം സ്വന്തമാക്കിയത്. എതിരാളികളായ ഇന്ററിനേക്കാൾ മുന്നിൽ ഫിനിഷ് ചെയ്യാൻ ഒരു പോയിന്റ് മതിയാകുമെന്ന്  അറിഞ്ഞാണ് സ്റ്റെഫാനോ പിയോളിയുടെ ടീം ലീഗിന്റെ അവസാന റൗണ്ടിലേക്ക് കടന്നത്.